അഖിലേന്ത്യാതലത്തില്‍ വാരാഘോഷം ഒഴിവാക്കിയത് അതീവഖേദകരം: മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 73-ാമത് സഹകര ണ വാരാഘോഷം വൈവിധ്യമായ പരിപാടികളോടെ ആഘോഷിക്കുന്നതായി യൂണിയന് ചെയ ര്‍മാന്‍ എം.പുരുഷോത്തമന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 മുതല്‍ ഒരാഴ്ചയാണ് എല്ലാവര്‍ഷവും സഹകരണ വാരാഘോഷം നടക്കാറുള്ളത്. എന്നാല്‍, ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അഖിലേന്ത്യാതലത്തില്‍ വാരാഘോഷം ഒഴിവാക്കിയ തീരുമാനം അതീവഖേദകരമാണെന്ന് ചെയര്മാന് വ്യക്തമാക്കി. രാജ്യത്തെ സഹകരണ മേഖലയ്ക്ക് കേരളം 80 ശതമാനത്തോളം സംഭാവന നല്‍കുന്നുണ്ടെന്നും, പ്രസ്ഥാനത്തിന് അടിത്തറ പാകിയ നെഹ്റുവിനോടുള്ള കടപ്പാട് മുന്‍നിര്‍ത്തിയാണ് മണ്ണാര്‍ക്കാട്ട് വാരാഘോഷം വിപുലമായി നടത്തുന്നതെന്നും ചെയര്മാന് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഒന്പന് പെരിഞ്ചോളം ബ്രിച്ചസ് ടര്‍ഫില്‍ ഫുട്ബോള്‍, വടംവലി മത്സരങ്ങളും ഞായറാഴ്ച രാവിലെ 9:30-ന് കുമരംപുത്തൂര്‍ പ്രവീണ്‍ ചാക്കോ മെമ്മോ റിയല്‍ ഹാളില്‍ ഷട്ടില്‍ ടൂര്‍ണമെന്റും നടക്കും.നവംബര്‍ 16-ന് വൈകിട്ട് നാലിന് റൂറല്‍ ബാങ്ക് ഹാളില്‍ ‘മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കടന്നുകയറ്റം: പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും പരിഹാരമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും. റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ഇ. രാജേന്ദ്രന് വിഷയം അവതരിപ്പിക്കും. നവംബര്‍ 18-ന് വൈകിട്ട് മൂന്നിന് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായുള്ള ക്വിസ് മത്സരം ഉണ്ടായിരിക്കും.
21-ന് വൈകിട്ട് നാലിന് പി.ഡബ്ല്യു.ഡി. ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് നാട്ടുചന്തയില്‍ സമാപിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെ താലൂക്ക്തല സഹകരണ വാരാഘോഷം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ-ന്യൂന പക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. മികച്ച സഹകരണ സംഘങ്ങള്‍ ക്കുള്ള പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിര്‍വഹിക്കും. ചടങ്ങിനുശേഷം ജയരാജ് വാരിയര്‍ ഷോയും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ മണ്ണാര് ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് സെക്രട്ടറി സഹകരണ സംഘം അസി.രജിസ്ട്രാര്‍ (ജനറല്‍) കൂടിയായ കെ.സി ഗീത, യൂണിയന് അംഗങ്ങളായ പി.അഹമ്മദ് അഷ്റഫ്, എം.മനോജ്, രമേശ് നാവായത്ത് എന്നിവരും പങ്കെടുത്തു.
