എടത്തനാട്ടുകര: അത്യാധുനികരീതിയിലുള്ള ലൈബ്രറി സജ്ജമാക്കി വിദ്യാര്‍ഥികളെ വായന യുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി എടത്തനാട്ടുകര പീസ് പബ്ലിക് സ്കൂളില്‍ ‘ബുക്ക് ലൂം’ എന്ന പേരില്‍ പുസ്തകശേഖരണ പദ്ധതി തുടങ്ങി. സ്മെക് പ്രിന്‍സിപ്പാള്‍ ഇദ്രീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.മുനീര്‍ അധ്യക്ഷനായി. സ്കൂളിലെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും കൂടാതെ അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്കൂളി ലെ വിദ്യാര്‍ഥികളും പുസ്തകങ്ങളെത്തിച്ച് പദ്ധതിയില്‍ പങ്കാളികളായി. അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്കൂള്‍ പ്രധാന അധ്യാപിക കെ.ഫാത്തിമ സംസാരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പുസ്ത കങ്ങള്‍ ശേഖരിച്ച് ലൈബ്രറിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് അധ്യാപകരുടെ തീരു മാനം.
