അലനല്ലൂര്‍: അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ മാറ്റുന്ന നവീകരണപ്രവ ര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ ഹെല്‍ത്ത് ഗ്രാന്‍ഡ് ഫണ്ടില്‍ നിന്നും 28,50,000 രൂപയാണ് ഇതിനായി ചെലവഴി ക്കുന്നത്.
നിലവില്‍ പരിമിതമായ സൗകര്യങ്ങളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഡോക്ടര്‍ മാരുടെയും അഞ്ച് സ്റ്റാഫ് നഴ്സുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. സാധാരണ രോഗങ്ങള്‍ ക്കുള്ള ചികിത്സ, മരുന്നുവിതരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, മാതൃ-ശിശു സംരക്ഷണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള പരിചരണം എന്നിവയാണ് പ്രദേശവാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രോഗികളെ വലയ്ക്കുന്ന സാഹ ചര്യത്തിലാണ് നവീകരണം നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ശുചിമുറി നിര്‍മാണം, നിലം ടൈല്‍ പാകല്‍, സീലിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, പെയിന്റിങ് എന്നിവയാണ് നടന്നുവരുന്നത്. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ അന്തരീക്ഷം മെച്ചപ്പെടുകയും രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുകയും ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങുന്നതിനുള്ള അനു മതിക്കായി ശ്രമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം. ശങ്കര്‍ പറഞ്ഞു.
