എടത്തനാട്ടുകര: ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവംബര്‍ ഒന്‍പത് മുതല്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ വിളംബരാര്ഥം എടത്തനാട്ടുകര യില്‍ നടത്തിയ ഘോഷയാത്ര വര്‍ണാഭമായി.
സ്കൂള്‍ ബാന്ഡ്സെറ്റിന് പുറമെ ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, നാടന്‍കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മിഴിവേകി.അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍,സാംസ്കാരിക പ്രവര് ത്തകര്, വിവിധ സംഘടനാ പ്രതിനിധികള്‍, പി.ടി.എ, എസ്.എം,സി. അംഗങ്ങള്‍, നാട്ടുകാര്‍ ഉള്പ്പ ടെ നൂറുകണക്കിന് പേര് അണിനിരന്നു.
ജില്ലാ പഞ്ചായത്ത് അംഗം റഫീഖ് പാറോക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. സൈനബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, പി.പി. മന്‍സൂര്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങ ളായ കെടി ഹംസപ്പ, അലി മഠത്തൊടി, റഹ്മത്ത് മഠത്തൊടി, കലോത്സവം ജനറല്‍ കണ്‍വീനര്‍ എസ്.പ്രതീഭ, കണ്‍വീനര്‍ കെ.എ അബ്ദുമനാഫ്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് പി അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, മുഫീന ഏനു, മന്‍സില്‍ ബക്കര്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
