പാലക്കാട്: ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഓരോപൗരനും ബാധ്യതയുണ്ടെന്ന് പാലക്കാട് അല്‍ ഹികമ സെന്ററില്‍ നടന്ന ജില്ലാ ഹദീസ് സമ്മേളന സ്വാഗത സംഘം കണ് വെന്ഷന് അഭിപ്രായപ്പെട്ടു.
പൗരന്റെ ഭരണഘടനാവകാശങ്ങളെ നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.വോട്ടര്‍ ലിസ്റ്റില്‍ നിന്ന് അകാരണമായി പേര് വെട്ടിമാറ്റി അവകാശം നിഷേധിച്ച സമീപനം ഭരണഘടനയിലെ പൗരസമത്വത്തിന് വിരുദ്ധമാണെന്നും രാഷ്ട്രീയ അഭി പ്രായ വ്യത്യാങ്ങള്‍ മാറ്റി വെച്ച് എല്ലാവരുടെയും യോജിച്ച മുന്നേറ്റമാണ് ഇന്ത്യന്‍ ജനത ആഗ്രഹി ക്കുന്നതെന്നും കണ്വെന്ഷന് ചൂണ്ടിക്കാട്ടി.
ഈമാസം 20-ന് പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്ററില്‍ നടക്കുന്ന ഹദീസ് സമ്മേളനത്തി ന്റെ വിജയത്തിനായി വിവിധ പരിപാടികള്‍ക്കും രൂപം നല്കി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് പാലക്കാട് പ്രസിഡന്റ് സുബൈര്‍ സലഫി അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജോയിന്റ് സെക്രട്ടറി അര്‍ഷാദ് സ്വലാഹി, നൂറുല്‍ ഹഖ് ഉമറി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, സുധീര്‍ മേച്ചേരി, അസീസ് സ്വലാഹി, മൂസ സ്വലാഹി, മഹറൂഫ് കടമ്പഴിപ്പുറം, ഫുആദ് കൊപ്പം, അബ്ദുല്‍ വഹാബ്, സലാം പാലക്കാട്, സനാബുല്ലാഹ്, ആരിഫ്,സാജിദ് പുതുനഗരം തുടങ്ങിയവര്‍ സംസാരി ച്ചു.
