ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു
പാലക്കാട്: പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്ന തിനായി രമേശ് പിഷാരടി എം.എല്‍.എ., ജില്ലാ കലക്ടര്‍ കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തി ല്‍ അവലോകന യോഗം ചേര്‍ന്നു. ഉത്സവ ദിനങ്ങളില്‍ ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും സൗകര്യ ങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
ജനത്തിരക്ക് പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ പൊലിസിനെയും സിവില്‍ ഡിഫന്‍സ് സേനയെയും സജ്ജമാക്കി നിര്‍ത്തും. മെഡിക്കല്‍ ക്യാംപുകളും ഫസ്റ്റ് എയ്ഡ് സ്റ്റാന്‍ഡുകളും മൂന്ന് ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മൂന്ന് ആംബുല ന്സുകള് എപ്പോഴും ‘സ്റ്റാന്‍ഡ് ബൈ’ ആയി നിലയുറപ്പിക്കും. തീര്‍ഥാടകര്‍ക്കായി ആവശ്യത്തിന് ബയോ ടോയ്ലെറ്റുകള് സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ രഥങ്ങളുടെ സുരക്ഷ കൃത്യമായി ഉറപ്പുവരുത്തുന്ന തിനായി നവംബര്‍ 11, 12 തീയതികളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തി ല്‍ രഥങ്ങളുടെ പരിശോധന നടത്തും. ഉത്സവ ദിനങ്ങളില്‍ കുടിവെള്ള ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷ കര്‍ശനമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ താഴ്ന്നുകിടക്കുന്ന ലൈനുകള്‍ ഉടന്‍ നീക്കം ചെയ്യാനും പ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടി സ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശം നല്കി.യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭാരവാഹികള്‍, ഉത്സവ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
