പാലക്കാട്: ജില്ലയില്‍ നവംബര്‍ മാസം അവസാനത്തോടെ 17 ലക്ഷം രൂപയുടെ സ്റ്റാമ്പുകള്‍ പുറ ത്തിറക്കുമെന്ന് ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫിസര്‍ കെ.എച്ച് മുഹമ്മദ് അസ്ലാം. ഇവ രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്യും. സ്റ്റാമ്പ് തുക പിരിക്കാന്‍ ബാക്കിയുള്ള വകുപ്പുകള്‍ എത്ര യും പെട്ടെന്ന് തുക പിരിച്ചുനല്കണമെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനാ പതാകദിനത്തി ന്റെ മുന്നോടിയായുള്ള ജില്ലാ ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനിക് ബോര്‍ഡിന്റെയും യോ ഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിനായി ജീവന് ബലിയര് പ്പിച്ച സൈനി കരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായാണ് പതാകയും സ്റ്റാമ്പും വിറ്റു കിട്ടുന്ന തുക നീക്കിവെ ക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് ജില്ല സൈനിക വെല്‍ഫയര്‍ ഓഫിസര്‍ കെ.എം സുരേഷ്, ഹുസുര്‍ ശിരസ്തദാര്‍ പി.ഷാജി, സീനിയര്‍ ക്ലര്‍ക്ക് മനോജന്. എന്‍.കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
