മണ്ണാര്‍ക്കാട്: കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആസൂത്രണം ചെയ്ത ഞായറാഴ്ച ശുചീകരണ ദിനം പരിപാടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കലാപരിശീലനം നേടി ക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളും പരിശീലകരും വിവിധ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.വീടും പരിസരവും,പൊതുവഴിക ളും ജലാശയങ്ങളും സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കലാവിദ്യാര്‍ഥികളും പരിശീലകരും ചേര്‍ന്ന് ശുചീകരിച്ചത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലും മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ നടത്തിയ വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുത്തവരും അവരവരുടെ പ്രദേശങ്ങളില്‍ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി യജ്ഞത്തിന്റെ ഭാഗമാ യി.വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും പങ്കെടുത്തപ്പോള്‍ ശുചീകരണ യജ്ഞം വന്‍ വിജയമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട് ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!