കരിമ്പ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കരിമ്പ പള്ളി പ്പടിയില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയര്‍ന്ന് വന്ന സാഹച ര്യത്തില്‍ കെ.വി വിജയദാസ് എം.എല്‍.എ നേരിട്ടെത്തി പരിശോധി ച്ചു. അഴുക്കുചാലിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് വികസനവുമായി ബന്ധപ്പെട്ട് വീടുകളിലേക്കുള്ള വഴി തടസ്സമായത് പരിഹരിക്കാന്‍ വേണ്ട ക്രമീകരണം നടത്തുവാന്‍ റോഡ് പ്രവൃത്തി നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റി പ്രധിനിധി വിജയകുമാറിനെ ചുമതല പ്പെടുത്തി. പ്രദേശത്തെ കൈയ്യേറ്റങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. പൊതുമരാമത്ത് എഞ്ചിനീയര്‍ ഷരീഫ്, എഞ്ചിനീയര്‍ ലീന, ഊരാളുങ്കല്‍ സൊസൈറ്റി പ്രധിനിധി വിജയകുമാര്‍, സി.പി.എം നേതാക്കളായ എന്‍.കെ നാരായണന്‍കുട്ടി, കെ.സി റിയാസുദ്ധീന്‍, പി.ജി വത്സന്‍, പി.എസ് രാമചന്ദ്രന്‍. കെ.എം അബ്ദുള്‍ സമദ് തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു. നിലവില്‍ റോഡ് നവീകരണ പ്രവൃത്തികള്‍പുരോഗമിച്ചുവരികയാണ്. അതേസമയം കരിമ്പ, പള്ളിപ്പടി ഭാഗങ്ങളിലെല്ലാം റോഡ് വീതികൂട്ടിയപ്പോള്‍ പല വീടുകളിലേക്കുമുള്ള വഴികളെല്ലാം അടഞ്ഞുപോയിരുന്നു. ഇതെ ല്ലാം വ്യാപകമായ പരാതികള്‍ക്കിടവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ കെ.വി വിജയദാസ് സ്ഥലം സന്ദര്‍ശിച്ച് അപാകതകള്‍ പരിശോധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!