മണ്ണാര്‍ക്കാട് : ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസു കള്‍ ആരംഭിക്കാന്‍ പോവുന്നത് കൂടിയാലോചനകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ മുന്നോട്ട് പോവുന്നത് സര്‍ക്കാര്‍ തിക ഞ്ഞ പരാജയമാണന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിൽ സര്‍ക്കാര്‍ പറയുന്ന ഇന്റർനെറ്റ് സൗകര്യം ലഭ്യ മല്ലാത്ത ഇടങ്ങള്‍ ധാരാളമുണ്ട്. മണ്ണാര്‍ക്കാട്ടെ പിന്നോക്ക പ്രദേശമായ അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങളൊരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആദിവാസി മേഖലയായ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേ ണ്ടതായുണ്ട് . ഇതിന് വിദ്യാഭ്യാസ വകുപ്പോ സര്‍ക്കാരോ യാതൊന്നും ചെയ്യാതെ പ്രഹസനമാക്കി മാറ്റുകയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. വീടുകളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അധ്യാപക രോടും രക്ഷിതാക്കളോടും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ കൈ കഴുകുകയാണ്. നിലവില്‍ ഒരുക്കിയെന്നവകാശപ്പെടുന്ന സൗകര്യ ങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപര്യാപ്തവുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കി മാത്രമാണ് പ്രഖ്യാപനങ്ങള്‍ നട ത്തേണ്ടത്. ഇതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്ന് നിയോജക മണ്ഡലം എം.എസ്. എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി എന്നിവര്‍ പറഞ്ഞു.