കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഉജ്വലം’26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധ തിയുടെ ഭാഗമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് മാതൃകാ പരീക്ഷ സംഘടിപ്പി ച്ചു. കോട്ടോപ്പാടം കെ.എ.എച്ച്. ഹൈസ്കൂളില്‍ നടന്ന പരീക്ഷയില്‍ രണ്ട് ഹൈ സ്കൂളുകളില്‍ എന്‍.എം.എം.എസ്. വിഷനില്‍ പരിശീലനം നേടുന്ന എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.ആസിഫ് അലി, പ്രധാന അധ്യാപകന് കെ.എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, ഉജ്വലം പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, എന്‍സ്കൂള്‍ ലേണിങ് കോ-ഓര്‍ഡിനേറ്റര്‍ എം.വി ജുനൈദ് എന്നിവര്‍ വിദ്യാര് ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.
ഈമാസം ഏഴിനാണ് സ്കോളര്‍ഷിപ് പരീക്ഷ നടക്കുന്നത്. കുട്ടികള്‍ക്ക് ആത്മവിശ്വാസവും വിജയപ്രതീക്ഷയും നല്കി പരീക്ഷയ്ക്ക് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതൃകാ പരിക്ഷ നടത്തിയത്.
