അഗളി:കാട്ടരുവിയുടെ സമീപത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും അഗളി എക്‌സൈസ് റേഞ്ച് സംഘം കണ്ടെടുത്ത് നശിപ്പിച്ചു.പുതൂര്‍ പൂക്കുണ്ടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ വടക്ക് മാറി ഏണിക്കല്ല് മലയുടെ ഉള്‍ഭാഗത്ത് കൂടി ഒഴുകുന്ന കാട്ടരുവിയുടെ സമീപത്താണ് ഇത്രയും വാഷ് സൂക്ഷിച്ചിരുന്നത്.പ്ലാസ്റ്റിക് ബാരലുകളിലായിരുന്നു വാഷ്് ഉണ്ടായിരുന്നത്.റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എ. മനോ ഹരന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍.എസ്. സുരേഷ്, കെ.രാജേഷ്, ജോണ്‍സണ്‍, പ്രേംകുമാര്‍, ഭോജന്‍ വിനീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.