മണ്ണാര്‍ക്കാട്: കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തി വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാ യി മൂന്ന് കോടി രൂപ വരെ ധനസഹായം ലഭ്യമാക്കുന്ന നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്കീം 2026 പ്രഖ്യാപിച്ചു. വ്യവസായ പാര്‍ക്കുകളും സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതിയിലൂടെ സാമ്പ ത്തിക പിന്തുണ നല്‍കുന്നത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 30 വര്‍ഷത്തെ പാട്ടക്കരാറില്‍ ഭൂമി ലഭ്യമാക്കിയിട്ടുള്ള മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ഇവരുടെ ഭാര്യ, ഭര്‍ത്താവ്, മക ന്, മകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.പ്രവാസികള്‍ പ്രധാന ഓഹരി ഉടമകളാ യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ണര്‍ഷി പ്പ് സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ കണ്‍സോര്‍ഷ്യങ്ങള്‍ എന്നിവയ്ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.വ്യവസായ പാര്‍ക്കുകളില്‍ റോഡ്, വൈദ്യുതി, ജലവിതരണം, ഡ്രൈനേജ്, മാലിന്യസം സ്കരണ സംവിധാനങ്ങളായ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, കോമണ്‍ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും മറ്റ് പൊതുസൗകര്യങ്ങളും ഒരുക്കുന്നതിനാണ് മൂന്ന് കോടി രൂപ വരെ ധന സഹായം അനുവദിക്കുന്നത്.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തിലാണ് സഹായം ലഭ്യമാക്കുക. ഭൂമിയുടെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതികള്‍ പരിഗണിക്കുന്നത്. മൂന്ന് ഏക്കര്‍ മുതല്‍ ഏഴ് ഏക്കര്‍ വരെ ഭൂമിയുള്ളവരെ സ്റ്റാന്ഡേ ര്‍ഡ് ഡിസൈന്‍ ഫാക്ടറി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും ഓരോന്നിനും കുറഞ്ഞത് 1,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ച് യൂണിറ്റുകളെങ്കിലും ഉള്‍ക്കൊള്ളുന്നതുമായ ബഹുനില കെട്ടിട സമുച്ചയമാണ് ഈ വിഭാഗത്തില്‍ വിഭാവനം ചെയ്യുന്നത്.
ഏഴ് ഏക്കര്‍ മുതല്‍ 15 ഏക്കര്‍ വരെ ഭൂമിയുള്ളവരെ വ്യവസായ പാര്‍ക്ക് വിഭാഗത്തിലാണ് പരിഗ ണിക്കുക. പദ്ധതിക്ക് അനുമതി ലഭിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറ ന്‍സ് ബോര്‍ഡ് സംവിധാനത്തിന്റെ ആനുകൂല്യവും കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പ്രത്യേക ഇള വുകളും ലഭ്യമാകും.ഇത് അനുമതി നടപടികള്‍ ലളിതമാക്കുന്നതിനും സംരംഭങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനും സഹായകമാകും. പദ്ധതിയുടെ നടത്തിപ്പ് ചുമതല വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിനും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കുമാണ്. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍, യോഗ്യ താ മാനദണ്ഡങ്ങള്‍, അപേക്ഷാ നടപടികള്‍ എന്നിവ അറിയുന്നതിനായി ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, പ്രവാസി നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടി ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പാ ക്കുന്നത്.
