മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫിസു കളിലേക്ക് 2026 – 27 സാമ്പത്തിക വര്‍ഷത്തില്‍ എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവരും അതത് പഞ്ചായത്ത്/ നഗരസഭയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗക്കാരും ആയിരിക്കണം. പ്രായപരിധി 18-45 വയസ്സ്. മുന്‍പ് പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 12 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. പ്രൊമോട്ടറായി നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര് ഹതയില്ല. പ്രതിമാസ ഓണറേറിയം 11,000 രൂപ.
ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. പരമാ വധി രണ്ട് വര്‍ഷക്കാലയളവിലേക്കാണ് പരിശീലനത്തിനായി നിയമിക്കുന്നത്. കൂടുതല്‍ വിവര ങ്ങള്,അപേക്ഷാഫോമിന്റെ മാതൃക, എന്നിവ ബ്ലോക്ക്/ജില്ലാ/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ : 0491 2505005.
