മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും
പാലക്കാട്:പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ (2027-2032) ഭാഗമായി ജില്ലയുടെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുള്ള ജില്ലാതല ആശയ രൂപീകരണ യോഗം നവംബര്‍ ഒന്‍പതിന് നടക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് യോഗം ഉദ്ഘാ ടനം ചെയ്യും.പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി അധ്യക്ഷ യാകും.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളിലും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലുമായി രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളി ലാണ് യോഗം ചേരുന്നത്. വിവിധ മേഖലകളിലെ വികസന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തി ക്രോഡീകരിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര വികസന കാഴ്ചപ്പാട് തയ്യാറാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. കൃഷി, വ്യവസായം, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പരിസ്ഥിതി സംരക്ഷണം, ടൂറിസം, തൊഴില്‍-നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളും സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷി ക്കാര് തുടങ്ങിയവരുടെ ക്ഷേമത്തിനും പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളുടെ സമഗ്രപുരോ ഗതിക്കും പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കും.ജനപ്രതിനിധികള്‍,തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, വകുപ്പ് ഉദ്യോഗസ്ഥര്‍, വിഷയ വിദഗ്ധര്‍, അക്കാദമിക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
