പാലക്കാട്: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്ക പരിഹരിക്കണ മെന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്നും കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2024-ല്‍ ചെയ്തതുപോലെ അടിയന്തരമായി ഭൂപടങ്ങള്‍ തിരുത്തി കെ.എം.എല്‍. ഫയ ലുകള്‍ പരിസ്ഥിതി വകുപ്പിന് അയച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്ക ണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാലക്കയം വില്ലേജില്‍ ഉള്‍പ്പെടുന്ന കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം, വേലിക്കാട് പ്രദേശങ്ങള്‍, മലമ്പുഴ വില്ലേജിലെ വിവിധ ഭാഗങ്ങള്‍, പുതുപ്പരിയാരം ഒന്ന് വില്ലേജിലെ പുളിയമ്പുള്ളി പ്രദേശം എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ ഇ.എസ്.എ മാപ്പില്‍ ഉള്‍പ്പെട്ടതിനെതിരെ കര്‍ഷകര്‍ പരിസ്ഥി തി വകുപ്പ്, ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്തുകള്‍ തിരുത്തിയ കെ.എം.എല്‍. ഫയലുകള്‍ നല്കിയാല് മാത്രമേ പുതിയ മാപ്പുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ എന്നാണ് പരിസ്ഥിതി വകുപ്പിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകള് ലഭിക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ ഇതില്‍ നടപടിയെടുത്തിട്ടില്ല.
ജൂലൈ 27-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാം ഇ.എസ്.എ കരട് വിജ്ഞാപന ത്തില്‍ കൃഷിഭൂമികളും ജനവാസമേഖലകളും ഒഴിവാക്കിയാണ് രേഖകള്‍ സമര്‍പ്പിച്ചത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയുന്നതായി കിഫ ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകളില്‍ അടിയന്തരമായി ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കണമെന്നും, കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ് പാലിച്ച് കൃഷിഭൂമികള്‍ പൂര്‍ണ്ണമായും ഒഴിവാ ക്കി മാത്രമേ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ അന്തിമ മാപ്പ് സമര്‍പ്പിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തി ല്‍ അബ്ബാസ് കരിമ്പാറ, സോണി പ്ലാത്തോട്ടം, ഡോ. സിബി സക്കറിയാസ്, രമേശ് ചേവക്കുളം, ജോമി മാളിയേക്കല്‍, ജോഷി പാലക്കുഴി, സിജോ ഞാറക്കോട്, ഹുസൈന് അടിപരണ്ട, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
