മണ്ണാര്‍ക്കാട്: അലനല്ലൂര്‍ കര്‍ക്കിടാംകുന്നില്‍ അഞ്ച് ഗ്രാം വീതം മെത്താഫിറ്റമിനും കഞ്ചാവും സഹിതം യുവാവിനെ എക്സൈസ് പിടികൂടി. പാലക്കടവ് പുത്തന്‍കോട് വീട്ടില്‍ പി. സനില്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം അലനല്ലൂരില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസി ലെ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പുതിയ കേസിലേ ക്കെത്താന്‍ സഹായിച്ചതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനൂപ് അറിയിച്ചു.
അലനല്ലൂരിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വില്പനയും വ്യാപകമാ ണെന്ന പരാതിയെ തുടര്‍ന്ന് എക്സൈസ് ഷാഡോ സംഘം ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷ ണം നടത്തിവരികയായിരുന്നു.തുടര്‍ന്ന് എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തില്‍ തിങ്കളാഴ്ച രാത്രി പാലക്കടവില്‍ നിന്നും സനിലിനെ പിടികൂടുകയായിരു ന്നു.ചില്ലറ വിപണിയില്‍ കാല്‍ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും എത്തിച്ചതാണെന്നാണ് യുവാവ് പറഞ്ഞിട്ടുള്ളതെന്ന് എക്സൈസ് അറിയിച്ചു. കേസന്വേ ഷണത്തിന്റെ തുടര്‍ച്ചയായി പ്രതിക്ക് സാമ്പത്തിക സഹായം നല്‍കുന്നവരുള്‍പ്പെടെ പിടിയിലാ കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. യൂനസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന് തണ്ടര്‍ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാ ണ് പ്രതി പിടിയിലായത്. പ്രിവന്റീവ് ഓഫിസര്‍ എ. ഹംസ, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ അബ്ദുറഹ്മാന്, ശ്രീജിത്ത്, കെ. വിഘ്നേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ ഷാജിര്‍ എന്നിവരും പരിശോധനാ സംഘത്തില്‍ പങ്കെടുത്തു.
