കല്ലടിക്കോട്: കാടിന്റെ ആവാസവ്യവസ്ഥയും ജലവും പ്രകൃതിയും സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമുയര്‍ത്തി കേരള കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മലയോര വാഹനപ്രചരണ ജാഥ നടത്തി. ഇ.എസ്.എ. പ്രഖ്യാപനം ബാധിക്കുന്ന മലയോര മേഖലയിലൂടെ സഞ്ചരിച്ച ജാഥ തെങ്കരയില്‍ സമാപിച്ചു.
കരിമ്പ മൂന്നേക്കറില്‍ വെച്ച് ജില്ലാ പ്രസിഡന്റ് കെ.ഡി പ്രസേനന്‍ ജാഥാക്യാപ്റ്റന് എസ്.ആര് ഹബീബുള്ളയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.ജി വത്സന് അധ്യക്ഷനായി. ഇ.എസ്.എ. ബാധിത പ്രദേശങ്ങളില്‍ വെള്ളിയാഴ്ച നടത്തുന്ന ഹര് ത്താലിന്റെ പ്രചരണാര്‍ഥവും വിജ്ഞാപനത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ തുറന്നുകാട്ടുന്നതി നുമായി സംഘടിപ്പിച്ച ജാഥയ്ക്ക് മണ്ണാര്‍ക്കാടിന്റെ മലയോരപ്രദേശങ്ങളില്‍ സ്വീകരണം നല്കി.
യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് സി.പി സജി, കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് കെ.കെ രാജന് മാസ്റ്റര്‍, രമാസുകുമാരന്, എം.ജിനേഷ്, പി.വി സോണി തുടങ്ങിയവര്‍ സംസാരിച്ചു.
