മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം ഉറപ്പാ ക്കുന്നതിനുള്ള തനത് ഭവന പദ്ധതി 2026-27 ലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗ ത്തില്‍ ഉള്‍പ്പെട്ട ഭവനരഹിതരായ / വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന കുടും ബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി.
അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബമായിരിക്കണം. കുടുംബത്തിന്റെ പ്രതി വര്‍ഷ വരുമാന പരിധി മൂന്ന് ലക്ഷം രൂപ. സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ ഭവന നിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപരിധിയില്‍ കുറഞ്ഞത് രണ്ട് സെന്റ്, നഗരപരിധിയില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലുള്ള വാസയോഗ്യമായ ഭവനം ഇല്ലാത്തവര്‍ക്കും അപേക്ഷി ക്കാം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വകുപ്പ് മുഖേനയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ധനസ ഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് അവസരം.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ അര്‍ഹരല്ല. അപേക്ഷകര്‍ 70 വയസ്സിന് താഴെ പ്രായമുള്ളവരും വിവാഹി തരുമായിരിക്കണം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗ ണിക്കും. താല്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും സഹി തം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസില്‍ നവംബര്‍ 16 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ജില്ലാ പട്ടികജാതി വിക സന ഓഫിസ്, ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ലഭി ക്കും. ഫോണ്‍: 0491-2505005.
