എടത്തനാട്ടുകര: വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വിജ്ഞാനവേദി കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.ജില്ല പ്രസിഡന്റ് സുബൈര്‍ സലഫി പട്ടാമ്പി ‘പാപത്തിന്റെ അനന്തരഫലങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.മണ്ഡലം സെക്രട്ടറി ടി. കെ മുഹമ്മദ് മാസ്റ്റര്‍, മറ്റുനേതാക്കളായ് എന്‍. ഷഫീഖ്, ഡോ. ടി. സാജി സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന കൗണ്‍സിലര്‍ സലാഹുദ്ദീന് ബിന്‍ സലീം എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടിക ളുമടക്കം നൂറുകണക്കിന് പേര് വിജ്ഞാനവേദിയില് പങ്കെടുത്തു.
