പാലക്കാട്: ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിലുള്ള പാലക്കാട് ശിക്ഷക് സദനില്‍ ഒരു പതിറ്റാണ്ടുകാലത്തെ മികച്ച സേവനത്തിന് ശേഷം വിരമിക്കുന്ന മാനേജര്‍ കെ.സി. അശോക ന് അധ്യാപക സംഘടനകളുടെയും ശിക്ഷക് സദന് ജീവനക്കാരുടെയും ആഭിമുഖ്യത്തില്‍ ഊഷ്മ ളമായ യാത്രയയപ്പ് നല്കി. ചടങ്ങില്‍ ശിക്ഷക് സദന്റെ പുതിയ മാനേജരായി നിയമിതനായ ഹമീദ് കൊമ്പത്തിനുള്ള ചുമതല കൈമാറ്റവും നടന്നു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി ഉദ്ഘാടനം ചെയ്തു. അധ്യാപക ക്ഷേമ ഫൗണ്ടേഷന് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി.
മാനേജര്‍ ഹമീദ് കൊമ്പത്ത്, കണ്‍വീനര്‍ പി.പി പ്രീജ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഓര്‍ഡി നേറ്റര്‍ ടി. ഷൗക്കത്തലി,അധ്യാപക സംഘടനാ നേതാക്കളായ എം.എ.അരുണ്‍കുമാര്‍, വി.രാജീവ്, ടി.നാസര്‍,എം.എന്‍ വിനോദ്, എ.ജെ ശ്രീനി ,പി.കെ മാത്യു, കെ.അബ്ദുല്‍ അസീസ്, എം.കെ മുബാറക്, കെ.അജില,സി.എച്ച് സുല്‍ഫിക്കറലി, സി.ഖാലിദ്,എ.എസ്. അബ്ദുല്‍ സലാം, എ.ഇ.ഒ രമേഷ് പാറപ്പുറത്ത്,ഡി.ഡി.ഇ മുന്‍ സീനിയര്‍ സൂപ്രണ്ട് പി. തങ്കപ്പന്, ഡി.പി.ഒ ടി. സത്താര്‍, ബി.പി.സി ടി.കെ.അബ്ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.സി അശോകന് മറുപടി പ്രസംഗം നടത്തി.
