മണ്ണാര്‍ക്കാട്: റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കി ജീവന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ‘ഗോള്‍ഡന്‍ ഗോള്‍’ എന്ന സമഗ്ര അടിയന്തര പരിചരണ പദ്ധതിക്ക് തുടക്കമിടുന്നു. അപകടത്തില്‍പ്പെടുന്നവര്‍ ക്ക് പരിക്കിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും തിരിച്ചറിഞ്ഞ്, ഏറ്റവും അനുയോജ്യമായ ആശു പത്രിയില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ട ത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാ ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 108 ആംബുലന്‍സുകള്‍ക്കൊപ്പം ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാ സ വകുപ്പ് എന്നിവയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍ ആംബുലന്‍സുകളെയും ഏകോപിപ്പിച്ച് ഇന്റഗ്രേറ്റ ഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ വിപുലീകരിക്കും.ജി.പി.എസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ്, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം എന്നിവയിലൂടെ അപകടസ്ഥലത്തേക്ക് ഏറ്റ വും അടുത്തുള്ള അനുയോജ്യമായ ആംബുലന്‍സ് വേഗത്തിലെത്തിക്കും. രോഗിയുടെ ആരോഗ്യ നിലയും പരിക്കുകളുടെ വിവരങ്ങളും ആംബുലന്‍സില്‍ നിന്നുതന്നെ കണ്ട്രോള് സെന്ററിലേ ക്കും ആശുപത്രിയിലേക്കും തത്സമയം കൈമാറും. ഇതുവഴി രോഗിയെത്തിക്കുന്നതിന് മുമ്പു തന്നെ ഡോക്ടര്‍മാര്‍ക്കും ട്രോമാ ചികിത്സാ സംഘങ്ങള്‍ക്കും അടിയന്തര ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താനാകും.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ കാസ്പ്-പി.എം.ജെയ് പദ്ധതികളില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശു പത്രികളിലും അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കും. തുടര്‍ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയെക്കൂടി ഈ ശൃംഖലയില്‍ പങ്കാളികളാക്കും.അപകടസമയത്ത് മാതൃകാപരമായി ഇടപെടുന്ന പൊതുജന ങ്ങള്, ആംബുലന്‍സ് ജീവനക്കാര്‍, കോള്‍ സെന്റര്‍ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, ട്രോമാ ചികിത്സാ സംഘങ്ങള്‍, പൊലിസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ജീവനക്കാര്‍ എന്നിവരെ പദ്ധതിയുടെ ഭാഗമായി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ആശുപത്രികള്‍, സന്നദ്ധപ്രവര് ത്തകര്, പൊതുജനങ്ങള്‍ എന്നിവരെ ഒരേ ശൃംഖലയില്‍ കോര്‍ത്തിണക്കി ജീവന് രക്ഷിക്കുന്ന ജനകീയ അടിയന്തര പരിചരണ സംവിധാനമായി ‘ഗോള്‍ഡന്‍ ഗോള്‍’ മാറും.
