പാലക്കാട്:കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സി ലിന്റെ ആഭിമുഖ്യത്തിലും സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണ ത്തോടെയും സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13വരെ നടക്കും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ 9-ന് വൈകിട്ട് ആറിന് ടൂറിസം, സാംസ് കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിര്‍വഹിക്കും.
രമേശ് പിഷാരടി എം.എല്‍.എ അധ്യക്ഷനാകും. പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകു പ്പ് മന്ത്രി കെ.എ തുളസി ചടങ്ങില്‍ വിശിഷ്ടാതിഥിയായും വി.കെ. ശ്രീകണ്ഠന് എം.പി മുഖ്യതിഥി യായും പങ്കെടുക്കും. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേക സജ്ജീകരിച്ച വേദിയായ ഡോ. സി.വി. കൃഷ്ണമൂര്‍ത്തി നഗറിലാണ് സംഗീതോത്സവം നടക്കുന്നത്.ജില്ലാ കളക്ടര്‍ കെ.സുധീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പി. സ്മിതേഷ് എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 9-ന് വൈകിട്ട് 7ന് മൈസൂര്‍ നാഗരാജ് & മൈസൂര്‍ മഞ്ജുനാഥ് എന്നിവരുടെ വയലിന് ഡ്യൂയറ്റ്. അനന്ത ആര്. കൃഷ്ണന് (മൃദംഗം), വാഴപ്പള്ളി ആര്. കൃഷ്ണകുമാര്‍ (ഘടം). 10ന് വൈകിട്ട് 5-ന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരി. വൈകിട്ട് 7-ന് റിത്വിക് രാജയുടെ സംഗീത കച്ചേരി. വിറ്റല്‍ രംഗന് (വയലിന്), ജെ. വൈദ്യനാഥന് (മൃദംഗം), ഡോ. എസ്. കാര്‍ത്തിക് (ഘടം)
11-ന് വൈകിട്ട് 5-ന് മാസ്റ്റര്‍ രാഘവ് കൃഷ്ണയുടെ മാന്റോലിന്‍ കച്ചേരി. സായ്പ്രസാദ് (വയലിന്), രാജഗോപാലന്‍ രാമമൂര്‍ത്തി (മൃദംഗം). വൈകുന്നേരം 7-ന് അമൃത മുരളിയുടെ സംഗീത കച്ചേരി. ആലങ്കോട് വി.എസ്. ഗോകുല്‍ (വയലിന്), എന്‍.സി. ഭരദ്വാജ് (മൃദംഗം), കടനാട് ജി. ആനന്ദകൃഷ്ണന് (ഗഞ്ചിറ). 12-ന് രാവിലെ 10.30-ന് ത്യാഗരാജ ആരാധന, പഞ്ചരത്ന കീര്‍ത്തനാലാപനം. വൈകീട്ട് 5-ന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കു ന്ന സംഗീത കച്ചേരി. വൈകുന്നേരം 7-ന് ഡോ. വി.ആര്. ദിലീപ്കുമാറിന്റെ സംഗീത കച്ചേരി. ഇടപ്പള്ളി അജിത്കുമാര്‍ (വയലിന്), കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന് (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ).
സമാപനദിവസമായ 13-ന് വൈകിട്ട് 4-ന് സര്‍വ്വശ്രീ സുഗേഷിന്റെ സംഗീത കച്ചേരി. വിജയന് കോഴിക്കോട് (വയലിന്), ആലത്തൂര്‍ പി.ബി. കൃഷ്ണന് (മൃദംഗം). വൈകീട്ട് 5-ന് ഡോ. സന്താല രാജുവിന്റെ സംഗീത കച്ചേരി. ആദിത്യ അനില്‍ (വയലിന്), ട്രിച്ചൂര് ശ്രീനാഥ് (മൃദംഗം). വൈകു ന്നേരം 7-ന് ഡോ. കശ്യപ് മഹേഷിന്റെ സംഗീത കച്ചേരി. എം.എ. കൃഷ്ണസാമി (വയലിന്), പാലക്കാ ട് എ. ഗണേശന് (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന് (ഘടം) എന്നിവ ഉണ്ടാവും.
