മണ്ണാര്‍ക്കാട്:കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ വന്‍ സ്വീകാ ര്യത. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 11,000 കവിഞ്ഞു. ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ മോട്ടോര്‍ തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും സ്മാ ര്ട്ട്ഫോണ് വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാ ണ് ലക്ഷ്യം.
തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഒരുപോലെ അംശദായം അടയ്ക്കാനുള്ള സൗകര്യം, സുരക്ഷിത ഓണ്‍ലൈന്‍ പേയ്മെന്റ്, രസീതുകള്‍ തത്സമയം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗക ര്യം, പൂര്‍ണ പേയ്മെന്റ് ഹിസ്റ്ററി തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാണ്. മൊബൈല്‍ ആപ്പിനൊപ്പം കെ.എം.ടി.ഡബ്ല്യു.ഡബ്ല്യു.എഫ്.ബി ഔദ്യോഗിക വെബ് പോര്‍ട്ടലും (kmtwwfb.kerala.gov.in) പ്രവര്ത്ത നസജ്ജമാണ്. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്ട്രേഷന് നടപടി പൂര്‍ണമാ യും ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് മുഖേനയാണ് നടപ്പാക്കുന്നത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റിയിട്ടുണ്ട്. തൊഴി ലാളികള്‍ക്കുള്ള വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ സമര്‍പ്പണവും ധനസഹാ യ വിതരണവും ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തി ലേക്ക് മാറ്റും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഔദ്യോഗിക ക്യു.ആര് കോഡ് സ്കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
