അഗളി: ശക്തമായ മഴയെതുടര്‍ന്ന് വാകമരം വീണ് 33 കെ.വി. വൈദ്യുതിലൈന്‍ ടവര്‍ തകര് ന്നതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി.ക്ക്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവി ച്ചു.പുതിയ ലൈനും ടവറും സ്ഥാപിക്കുന്നതിനായി ഒന്നര ലക്ഷത്തോളം രൂപയുടെ അധിക ചെലവും വന്നതായി അധികൃതര്‍ അറിയിച്ചു.
വൈദ്യുതിത്തൂണുകള്‍ തകര്‍ന്നതോടെ ഒരുപകലും രാത്രിയുമാണ് അട്ടപ്പാടി ഇരുട്ടിലായത്. എങ്കിലും, യുദ്ധകാലാടിസ്ഥാനത്തില്‍ മേഖലയിലേക്കുള്ള വൈദ്യുതി വിതരണം പുന:സ്ഥാ പിക്കാന് കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞു. ഞായറാഴ്ച രാവിലെയോടെയാണ് മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്തുള്ള വൈദ്യുതി ടവറിലേക്ക് മരം മറിഞ്ഞുവീണത്. അട്ടപ്പാടിയിലേക്കുള്ള ഏകആശ്രയമായ വൈദ്യുതി ലൈന്‍ തകര്‍ന്ന തോടെ മേഖലയിലേക്കുള്ള വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു.
കുടിശ്ശികലഭിക്കാത്തതിന്റെ പേരില്‍ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ മടിച്ചതോടെ, അഗളി, കോട്ടത്തറ ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ അടിയന്തര പുന:സ്ഥാപന പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. ആലപ്പുഴ യില്‍ നിന്നുള്ള പ്രത്യേകസംഘവും ജീവനക്കാരും ചേര്‍ന്ന് ജെ.സി.ബി. ഉപയോഗിച്ച് പഴയ പോ ളുകള്‍ മാറ്റുകയും, അഗളിയില്‍ നിന്നെത്തിച്ച പുതിയ പോളുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപി ക്കാനായത്.
