പാലക്കാട്: മേയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) യുടെ സാമ്പിൾ പരിശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം ഭേദമായെങ്കിലും ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധി ച്ച് തീരുമാനമായിട്ടില്ല. തുടർന്നും 14 ദിവസം കൂടി നിരീക്ഷണത്തി ൽ ഇരിക്കേണ്ടതിന് വീട്ടിൽ സൗകര്യം കുറവ് ഉള്ളതായി ഇദ്ദേഹം അറിയിച്ചതിനാലാണ് ആശുപത്രിയിൽ നിന്നും വിടാൻ താമസം എടുക്കുന്നത്. മറ്റൊരു സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .
മെയ് 17ന് ചെന്നൈയിൽ നിന്നാണ് ഇദ്ദേഹം ജില്ലയിൽ എത്തിയിട്ടുള്ളത്.ഇദ്ദേഹത്തിന് രോഗം ഭേദമാകുന്നതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 141 ആകും.