എടത്തനാട്ടുകര: നവംബര്‍ ഒന്‍പത് മുതല്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡ റി സ്കൂളില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ്, പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു.മേളയുടെ സ്വാഗതസംഘം ജനറല്‍ കണ്വീനറുംഅലനല്ലൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ഹബീബുള്ള അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാ സ സ്ഥിരംസമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കളഭം രാധാകൃഷ്ണന്, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ ജമീല നാസര്‍, നിജാസ് ഒതുക്കും പുറത്ത്, മന്‍സൂര്‍ പള്ളിപ്പറ്റ, എ.ഇ.ഒ. സി. അബൂബക്കര്‍, ബി.പി.സി. സലീം നാലകത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, പി.ടി.എ പ്രസിഡന്റ് അഹമദ് സുബൈര്‍ പാറോക്കോട്ട്, അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ മാരായ യൂസഫ് പുല്ലിക്കുന്നന്‍, ഹയര്‍ സെക്കന്‍ഡറി ജില്ല ജോയിന്റ് കോര്‍ഡിനേറ്റര്‍ ബാബു ആലായന്‍, മുഫീന ഏനു, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ടി.പി സഷീര്‍, ടി.പി മന്‍സൂര്‍, എം.പി ഷംജിദ്, എന്‍.അലി അക്ബര്‍, ടി.യു.അഹമ്മദ് സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
