കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പവര്‍ബ്രിഗേഡ് യൂണിറ്റി ന്റെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ‘സ്വപ്നച്ചിറക്’ ത്രിദിന ജീവിത നൈപുണി ക്യാംപ് സമാപിച്ചു. പി.ടി.എ. പ്രസിഡന്റ് രമേഷ് നാവായത്ത് ക്യാംപ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.ഷെഫീഖ് റഹ്മാന് അധ്യക്ഷനായി.
ക്യാംപിന്റെ ഭാഗമായുള്ള കാപ്പിങ് ചടങ്ങ് മണ്ണാര്‍ക്കാട് എസ്.ഐ ദിലീപ്കുമാര്, ജനമൈത്രി പൊലിസ് ഓഫിസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂതന പദ്ധതിയായ പവര്ബ്രിഗേഡിനെ കുറിച്ച് കരിയര്‍ ഗൈഡ് കോര്‍ഡിനേറ്റര്‍ കെ.ടി നസ്മത്ത് വിശദീകരിച്ചു.
മൂന്ന് ദിവസം നീണ്ടുനിന്ന ക്യാംപില്‍ ഗീത ടീച്ചര്‍, അയിഷ ലല്ലബി ടീച്ചര്‍, അബ്ദുല്‍ ഹാദി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അധ്യാപകരായ കെ.മുഹമ്മദാലി, വി.മൈത്രി, പവര്‍ ബ്രിഗേഡ് ജോയിന്റ് കോര്‍ഡിനേറ്റര്‍ കെ.എം അനുഷ എന്നിവര്‍ സംസാരിച്ചു.
