എടത്തനാട്ടുകര: എടത്തനാട്ടുകര തടിയംപറമ്പ് പീസ് പബ്ലിക് സ്കൂളില്‍ കേരളപ്പിറവി ആഘോ ഷിച്ചു. എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പല്‍ ഇദ്രീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.മുനീര്‍ അധ്യക്ഷനായി. ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍വളപ്പില്‍ വിദ്യാര് ഥികള് തെങ്ങിന് തൈകളും നട്ടു. സ്മെക് എക്സിക്യുട്ടിവ് അംഗം സി.പി അബൂട്ടി ഹാജി, വി. ഷാഹില ഷെറിന്, സി.ഷഹാന തെസ്റിന്, അധ്യാപകന് സി.മുഹമ്മദ് ആഷിഖ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
