മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടിയില്‍ ഇരുപത്തിനാല് കിലോയോളം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ മണ്ണാര്‍ക്കാട് പൊലിസും ജില്ലാ ഡാന്‍സാഫ് സ്കാഡും ചേര്‍ന്ന് പിടി കൂടി. തമിഴ്നാട് ധര്‍മപുരി മൊറപ്പൂര്‍ സ്വദേശി കതിര്‍വേല്‍ (37), ഹരൂര്‍ താലൂക്ക് കോട്ടപ്പടി സ്വദേ ശി ഭരത് (50) എന്നിവരാണ് അറസ്റ്റിലായത്. സമീപകാലത്ത് മണ്ണാര്‍ക്കാട് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ചിറക്കല്‍പ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ഇരു വരും പിടിയിലായത്. കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ യാത്രക്കാരായി എത്തി ചിറക്കല്‍പ്പടിയില്‍ ഇറങ്ങുകയായിരുന്നു ഇവര്‍. രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ ‘ഓപ്പറേഷന് തൂഫാന്റെ’ ഭാഗമായി പൊലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരി ശോധനയിലാണ് പ്രതികള്‍ പിടിയിലായ ത്. നാല് ബാഗുകളിലായാണ് ഇവര്‍ കഞ്ചാവ് സൂക്ഷി ച്ചിരുന്നതെന്ന് പൊലിസ് അറിയിച്ചു.
കഞ്ചാവ് എത്തിച്ചതിന്റെ ഉറവിടം, ഇത് ആര്ക്കുനല്കാ നാണ് കൊണ്ടുവന്നത്, പ്രതികള്‍ മുന്‍ പും ഇവിടെയെത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ. വി.വിവേക് വ്യക്തമാക്കി.
