മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും നടത്തി
പാലക്കാട്:ഭാഷയിലൂടെ ആവിഷ്കരിക്കപ്പെട്ട അറിവുകളെ എക്കാലത്തേക്കുമായി സംരക്ഷി ക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നതെന്ന് ചിറ്റൂര്‍ ഗവ.കോളേജ് അധ്യാപകനും എഴുത്തുകാരനു മായ ഡോ.ടി. ശ്രീവത്സന്‍. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും പരിപാ ടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുനെസ്കോയുടെ നിര്‍വചനത്തില്‍ ഉത്ഭവം, ഉപയോഗം, സ്വത്വം എന്നീ ഘടകങ്ങളാണ് മാതൃഭാഷയെ അടയാളപ്പെടുത്തുന്നത്. ഭാഷ എന്നത് ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ മുഖ്യ അടയാളമാണെന്നും നിലവില്‍ ലോകത്ത് ഏഴായിരത്തോളം ഭാഷകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൃഹാതുരത്വം കൊണ്ടോ കേവലമായ ആവേശം കൊണ്ടോ മാത്രം ഒരു ഭാഷ നിലനില്‍ക്കില്ല. അത് നമ്മുടെ ആവശ്യകതയായി ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് ഭാഷ അതിജീവിക്കുന്നത്. പ്രാചീനത കൊണ്ടാണ് ലോകത്തിലെ പല ഭാഷകള്‍ക്കും ‘ശ്രേഷ്ഠഭാഷ’ പദവി ലഭിക്കുന്നത്. എന്നാ ല്‍,കേവലം ആദരവുകൊണ്ട് മാത്രം ഒരു ഭാഷയും നിലനില്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ സാമൂഹ്യജീവിയാക്കുന്നത് ഭാഷയാണ്. മറ്റ് ജീവികള്‍ക്കും ആശയവിനിമയ സംവി ധാനങ്ങളുണ്ടെങ്കിലും, മനുഷ്യന്റെ ഭാഷയില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സര്‍ഗാത്മക തയാണ്. മനുഷ്യന് ഒരു ഭാഷാജീവിയാണെന്നും ഏത് ഭാഷയും പഠിക്കാനുള്ള ജന്മസിദ്ധമായ ശേഷി മനുഷ്യനുണ്ടെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ഫയലുകളിലും കുറിപ്പുകളിലും ലളിതമായ അച്ചടിഭാഷ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധി ക്കണമെന്നും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലളിതശൈലിയാ ണ് ഭാഷയ്ക്ക് വേണ്ടതെന്നും ജില്ലാ കളക്ടര്‍ കെ. സുധീര്‍ പറഞ്ഞു. മലയാള ദിനാചരണവും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനവും ഭരണഭാഷാ പ്രതിജ്ഞയും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ ഭരണഭാഷാ പുരസ്കാര ജേതാവ് വി. മണികണ്ഠനെ ജില്ലാ കലക്ടര്‍ ആദരിച്ചു. എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷനാ യി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഐ.ആര് പ്രസാദ്, സാക്ഷരതാ മിഷന് ജില്ലാ കോഓര്‍ഡിനേ റ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടറും മലയാളഭാഷ നോഡല്‍ ഓഫിസറു മായ പി. ഷിബു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘വോയ്സ് ഓഫ് കലക്ടറേറ്റ്’ ‘കേരളവും മലയാള ഭാഷയും’ ഗാനോപഹാരം അവതരിപ്പിക്കുകയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്തു.
