മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയു ടെയും പെന്‍ഷനേഴ്സ് വായനശാലയുടെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനവും മാതൃഭാ ഷാ ദിനാചരണവും സംഘടിപ്പിച്ചു. പെന്‍ഷന്‍ഭവനില്‍ നടന്ന ചടങ്ങ് സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ശിവദാസന്‍ അധ്യക്ഷനായി. യുവസാഹി ത്യകാരനും ചലച്ചിത്രനിരൂപകനുമായ കെ.സി ജിതിന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന് മാസ്റ്റര്‍, ലൈബ്രറി സെക്രട്ടറി കെ.മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം കെ.അംബുജാക്ഷി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ജി ഉമാദേവി, പി.എ ഹസ്സന് മുഹമ്മ ദ്, വായനശാല ജോയിന്റ് സെക്രട്ടറി കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
