സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരോപണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സബ് കലക്ടറുടെ നിര്‍ദേശപ്രകാരം പ്രാഥമിക സമാധാന യോഗം ചേ ര്‍ന്നു.എക്സിക്യുട്ടിവ് മജിസ്ട്രേറ്റുകൂടിയായ തഹസില്‍ദാര്‍ അബ്ദുറഹിമാന് പോത്തുകാടന്റെ അധ്യക്ഷതയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇപ്പോള്‍ സമവായത്തില്‍ എത്തിയിട്ടില്ല.തുടര്‍ന്ന് ഈ മാസം 10-ന് രാവിലെ 11 മണിക്ക് രണ്ടാം ഘട്ട യോഗം ചേരാന്‍ യോഗത്തില്‍ ധാരണയായി.
ട്രസ്റ്റി നിയമിച്ച കമ്മിറ്റിയുടെയും ജനകീയ കമ്മിറ്റിയുടെയും പട്ടികകള്‍ ശേഖരിച്ച്, രണ്ടിലും പൊതുവായി വരുന്നവരെ ഉള്‍പ്പെടുത്തി പൂരം നടത്താന്‍ ആവശ്യമായ പുതിയ അംഗങ്ങളെ കണ്ടെത്താനാണ് നീക്കം. അതുവരെ സമൂഹമാധ്യമങ്ങളിലും മറ്റും പരസ്പരമുള്ള ആരോപണ ങ്ങള് ഒഴിവാക്കണമെന്ന് യോഗത്തില്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.രണ്ടാം ഘട്ട യോഗത്തിന് മുന്നോടിയായി തഹസില്‍ദാറും സി.ഐയും നേരിട്ട് ചെന്ന് ട്രസ്റ്റിയുടെ അഭിപ്രായം ആരായും.അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും അടുത്ത യോഗം ചേരുക. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും പൂരം ഏറ്റവും ഭംഗിയായി നടത്തണമെന്നുമാണ് യോഗത്തില്‍ പങ്കെടുത്ത ഇരുവിഭാഗവും അഭിപ്രായപ്പെട്ടത്.
2027 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന്റെ ആഘോഷകമ്മിറ്റി രൂപീ കരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും സംഘര്‍ഷാവസ്ഥ യ്ക്കും കാരണമായേക്കുമെന്ന മണ്ണാര്‍ക്കാട് എസ്.എച്ച്.ഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഈ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ സി.ഐ. രവികുമാര്‍, എസ്.എച്ച്.ഒ. വി.വിവേക്, ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന് കുട്ടി, ബിജു ആന്‍ഡ്രൂസ്, എം.ജി മജു, സി.ഇലി. എ.ടി ഷാജി, വില്ലേജ് ഓഫിസര്‍ പ്രസാദ്,ട്രസ്റ്റി നിയമിച്ച ഭാരവാഹികള്‍, ജനകീയ കമ്മിറ്റി പ്രതിനിധികള്‍, മുന്‍ പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍, അംഗത്വപദവിയെ ചൊല്ലി പരാതി നല്കിയവര് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
