പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വ ത്തില്‍ കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 22 വിദ്യാത്ഥികളെ നേരില്‍ കണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിന്റെ സാധ്യതകള്‍ സംഘം ചോദിച്ചറിഞ്ഞു. നഗരത്തിലും ചുറ്റിലുമുള്ള 9 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഈ പുറമ്പോക്കില്‍ താമസിക്കുന്നത് . ഓണ്‍ ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ലഭ്യമാക്കുകയും അതിന്റെ പ്രാധാന്യം രക്ഷിതാക്കള്‍ക്ക് വിശദീകരിക്കുകയും ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.നൗഷാദലി, പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ കൃഷ്ണകുമാര്‍, ബി.പി.സി എം.ആര്‍. ശിവപ്രസാദ്, ട്രെയിനര്‍മാരായ എം.എ.അരുണ്‍കുമാര്‍, എം.ഹരിസെന്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യ മാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള ക്രമീകരണം നടത്തിയാണ് സംഘം മടങ്ങിയത്.