കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറം അങ്കണവാടിയിലെ പ്രവേശനോ ത്സവം വര്‍ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഷീദ് മുത്തനില്‍ അധ്യക്ഷനായി. അങ്കണവാടി വര്‍ക്കര്‍ ദേവകിക്കുട്ടി, മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, എ.എല്‍.എം.എസ്.സി. അംഗങ്ങളായ കെ.ബാവ, എം.മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
