കല്ലടിക്കോട്: കേരള കര്‍ഷകസംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സം ഘടിപ്പിക്കുന്ന മലയോര വാഹനപ്രചരണ ജാഥ ചൊവ്വാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നേ ക്കറില്‍ കര്‍ഷക ജില്ലാ പ്രസിഡന്റ് കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്യും. കാടിന്റെ ആവാ സവ്യവസ്ഥയും പ്രകൃതിയും സംരക്ഷിക്കുന്നിനൊപ്പം കര്‍ഷകരുടെ അവകാശവും സംരക്ഷി ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥ പുതുക്കാട്, പാലക്കയം, മെഴുകുംപാറ എന്നി വടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് തെങ്കരയില്‍ സമാപിക്കും.
സമാപന യോഗം മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് കെ.കെ രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഇ.എസ്.എ. വിജ്ഞാപനത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ തുറന്നുകാട്ടുന്നതിനും, നവംബര്‍ ആറിന് ഇ.എസ്.എ. ബാധിത പ്രദേശങ്ങളില്‍ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചരണര്ഥമാണ് ജാഥ സംഘടി പ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയ സെക്രട്ടറി എസ്.ആര് ഹബീബുള്ള ക്യാപ്റ്റനാ യ ജാഥയില്‍ രമാസുകുമാരന്, പി.ജി വത്സന്, എം.ജിനേഷ്, പി.വി സോണി എന്നിവര്‍ അംഗങ്ങളാ ണ്.
