മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോ ളര്‍ഷിപ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു .പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ഫ്ലെയിം വിദ്യാ ഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. മാതൃകാ പരീക്ഷയുടെ ഉദ്ഘാടനം മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു.
ഏഴിന് നടക്കുന്ന പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും സ്കോളര്‍ഷിപ് നേട്ടം കൈ വരിക്കാനും ഫ്ലെയിമിന്റെ നേതൃത്വത്തിലുള്ള സമഗ്രപരിശീലനവും മാതൃകാപരീക്ഷയും സഹായകമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് വിജയാശംസക ളും അദ്ദേഹം നേര്‍ന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മാതൃകാ പരീക്ഷയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഫ്ലെയിം കോര്‍ഗ്രൂപ്പ് ചെയര്മാന് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി അബ്ദുറഹ്മാന്, എം.ഇ.എസ്. സ്കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍, പ്രധാനാധ്യാപകന് പി.അന്‍വര്‍ സാദത്ത്, കെ.ജി ബാബു, ജോബ് ഐസക്, പി.എം മുഹ മ്മദ് അഷ്റഫ്, പി.സി മുഹമ്മദ് ഹബീബ്, ഷമീര്‍ മണലടി, അബ്ദു കീടത്ത്, ബിനീഷ് തേങ്കുറുശ്ശി എന്നിവര്‍ സംസാരിച്ചു.
