എടത്തനാട്ടുകര: അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പി.ഇ.സിയുടെയും എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സി.എം. കിഡ്സ് എല്‍.പി., യു,പി, സ്കോ ളര്‍ഷിപ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.കെ നജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന് ടി.പി സഷീര്‍ അധ്യക്ഷനായി. പയ്യനടം ജി.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണ കുമാര്‍ ക്ലാസ് എടുത്തു. സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയ മോള്, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷറഫ്, കോഡിനേറ്റര്‍ കെ. ജുനൈദ് എന്നിവര്‍ സംസാരിച്ചു.
