വൈദ്യുതിവിതരണം പുന:സ്ഥാപിക്കാന്‍ രാത്രിയും വൈകിയും ജോലിയിലേര്‍പ്പെട്ട് കെ.എസ്.ഇ.ബി. ജീവനക്കാര്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ ആനമൂളി ചെക്പോസ്റ്റിന് സമീപം 33 കെവി ലൈ ന് ടവര്‍ മരം വീണ് തകര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ മായി തടസപ്പെട്ടു. അട്ടപ്പാടിയിലേക്കുള്ള ഏകആശ്രയമായ വൈദ്യുതിലൈനിലുണ്ടായ പ്രതിസ ന്ധി അഗളി, കോട്ടത്തറ ഇലക്ട്രിക്കല്‍ സെക്ഷന്പരിധിയിലുള്ള 35,000ഓളം ഉപഭോക്താക്കളെ യാണ് ദുരിതത്തിലാക്കിയത്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് വന്മരം വൈദ്യുതി ലൈനിലേക്ക് വീണത്. ഇതോടെ ടവര്തകര്ന്ന് നിലംപതിച്ചു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥി തിഗതികള്‍ വിലയിരുത്തി. കുടിശ്ശികലഭിക്കാത്തതിന്റെ പേരില്‍ കരാറുകാര്‍ പ്രവൃത്തി ഏറ്റെടു ക്കാന്‍ മടിച്ചതോടെ ഇരുസെക്ഷനിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വ ത്തിലാണ് അടിയന്തര പുന:സ്ഥാപനപ്രവൃത്തികളാരംഭിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും സ്ഥലത്തെത്തിച്ചു.
ജെ.സി.ബി. ഉപയോഗിച്ച് പഴയ പോളുകള്‍ മാറ്റുകയും അഗളിയില്‍ നിന്നെത്തിച്ച പുതിയ പോളുക ള്‍ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ജോലികള്‍ രാത്രി ഏറെ വൈകിയും നീണ്ടു. അര്‍ധരാത്രി യോടെ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പരിശ്രമിക്കുന്നത്. അസി.എക്സിക്യുട്ടിവ് എഞ്ചിനീ യര്‍ വിനു ജോണ്സണ്, കോട്ടത്തറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ശിവകുമാര്‍, അഗളി സെക്ഷ നിലെ സബ് എഞ്ചിനീയര്‍ രവി, അസി.എഞ്ചിനീയര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം പേരാണ് രാത്രി വൈകിയും പ്രവൃത്തികളിലേര്പ്പെട്ടിരിക്കുന്നത്. സംഭവസ്ഥലം അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്ക് സന്ദര്‍ശിച്ചു.
