അലനല്ലൂര്‍: സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.കെ മമ്മു അനുസ്മരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു.സി.പി.എം. ജില്ലാ സെക്രട്ടറി വി.ചെന്താമരാക്ഷന് ഉദ്ഘാടനം ചെയ്തു. ടി.കെ മമ്മു എന്ന മണിയുടെ പതിനാറാം ചരമവാര്‍ഷി കത്തോടനുബന്ധിച്ചാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അനുസ്മരണപ്രസംഗം നടത്തി.യോഗത്തില്‍ പി.മുസ്തഫ അധ്യക്ഷനായി. നേതാക്കളായ കെ.എ സുദര്ശനകുമാര്, പി.പ്രജീഷ്, ടോമി തോമസ്, മാലിനി, വി.അബ്ദുല്‍ സലീം, പി.അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.കാലത്ത് വഴങ്ങല്ലിയില്‍ പതാക ഉയര്‍ത്തി മമ്മുവിനെ അനുസ്മരിച്ചു.
