മണ്ണാര്‍ക്കാട്: സി.എം.പി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസും പൊതുസമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഗതഗാത വകുപ്പ് മന്ത്രിയുമായ സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. തല്ലിയാല്‍ തകരാത്തതും കൊന്നാല്‍ മരിക്കാത്ത പ്രസ്ഥാനമാണ് സി.എം.പിയെന്ന് അദ്ദേഹം പറഞ്ഞു. കാലി ന്നടിയിലെ മണ്ണൊലിച്ചുപോകുന്നത് സി.പി.എം. അറിയുന്നില്ലെന്നും സി.പി എമ്മിന്റെ കോട്ടകളി ല്‍ വിള്ളലുകള്‍ വീണെന്നും മന്ത്രി പറഞ്ഞു.
അഭിപ്രായഭിന്നതമൂലം പാര്‍ട്ടി വിട്ടുപോകുന്നവരെയും വിരുദ്ധ അഭിപ്രായം പറയുന്നവരെയും സി.പി.എം. തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എം. പാപര്സ്യൂട്ട് ഫയല്‍ ചെയ്ത് വിധി കാത്തിരിക്കുകയാണ്. തമ്മില്‍ തല്ലലല്ല മറിച്ച് ഐക്യത്തോടെ പ്രവര്‍ത്തിക്കു കയാണ് ആവശ്യമെന്നത് മനസിലാക്കാത്തവര്‍ സി.പി.എം. മാത്രമാണ്. വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. പോലും തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏരിയ സെക്രട്ടറി എ. അഷറഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ ശശി,സി.എം.പി, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ സതീഷ്, കെ. ഹരിദാസ്, കെ.ഷാനിഫ്, കലാധരന്‍, റഷീദ് ആലായന്‍, പി.അഹമ്മദ് അഷ്റഫ്, അസീസ് ഭീമനാട്, ഹുസൈന് കോളശ്ശേരി, രജനി, ബെന്‍സിയ തുടങ്ങിയവര്‍ സംസാരിച്ചു. നഗരത്തില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും നടന്നു. മന്ത്രി സി.പി ജോണിനേയും സംസ്ഥാന സെക്രട്ടറി പി.കെ ശശിയേയും തുറന്നജീപ്പിലാണ് പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചത്.
