കോട്ടോപ്പാടത്ത് ഉജ്ജ്വലം’26 വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് 2026-27 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഉജ്വലം’26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പൊതുവിദ്യാഭ്യാസ,ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും ഗുണ നിലവാരവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ എല്ലാവരും ചേര്‍ന്ന് പരിഹരിക്കണം. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷ്, ഗണിതം, മലയാളം എന്നീ വിഷയങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്കുന്ന പദ്ധതി മൂന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നുണ്ട്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നടപ്പാക്കിയ ‘ഫ്ലെയിം’ പദ്ധതി വലിയ വിജയമാണ്. ജില്ലയില്‍ ആകെ 300 കുട്ടികള്‍ക്ക് എന്‍.എം.എം.എസ് സ്കോളര്‍ഷിപ് ലഭിച്ചപ്പോള്‍ അതില്‍ നൂറിലധികവും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നാണെന്നത് ഇതിന് തെളിവാണ്. ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്കിയാല് കുട്ടികള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.കുറ്റമറ്റരീ തിയിലും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിലൂടെ മാത്രമേ മത്സരപരീക്ഷ കളില്‍ മികച്ച വിജയം കൈവരിക്കാനും അതുവഴി ഭാവി സുരക്ഷിതമാക്കാനും സാധിക്കൂ. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരമൊരുക്കാനും സഹായിക്കുന്ന ഈ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. പി.എസ്.സി സെമിനാറിന് പ്രമുഖ പരിശീലകനും മോട്ടിവേഷണല്‍ സ്പീക്കറുമായ മന്‍സൂറലി കാപ്പുങ്ങല്‍ നേതൃത്വം നല്കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.നീതു ശങ്കര്‍ മുഖ്യാതിഥിയായി. പദ്ധതി ലഘു ലേഖയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ആസൂ ത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കറിന് നല്കി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ഉമ്മര്‍,ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായന്‍, സൈനു ദ്ദീന്‍ താളിയില്‍,സി.ടി.സുമയ്യ,ദീപ ഷിന്റോ, അസീസ് ഭീമനാട്,രഞ്ജിത്ത് പോറ്റൂര്‍, പി.മുരളീധര ന്,റഷീദ് മുത്തനില്‍,പറമ്പത്ത് മുഹമ്മദലി,വിദ്യാഭാസ സമിതി കണ്‍വീനര്‍ കെ.കെ. ഉമ്മുസല്‍മ, ഉജ്വലം കോഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്,ഗേറ്റ്സ് സെക്രട്ടറി കെ. മൊയ്തുട്ടി,അസിസ്റ്റന്റ് സെക്രട്ടറി എം. ജയപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മന്‍സൂറലി കാപ്പു ങ്ങലിനെയും ഗേറ്റ്സ് സൗജന്യ പി.എസ്.സി പരിശീലനത്തിലൂടെ ജോലി ലഭിച്ച കെ. ഷഹര്ബാന്, സി.അനസ്ന,ഡോക്ടറേറ്റ് നേടിയ എ.സുരയ്യ, സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ ജില്ലാ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഫിദിന്‍, എച്ച്.എസ്.എസ് ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററായി നിയമിതനായ ബാബു ആലായന്‍ എന്നിവര്‍ക്കുള്ള സ്നേഹോപഹാരം മന്ത്രി സമ്മാനിച്ചു.
