പാലക്കാട് :ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോ വിഡ് സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയില്‍ ഉള്ളത്.മൈസൂരി ല്‍ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷന്‍) ഒരു ആരോഗ്യ പ്രവര്‍ത്തകക്കും (51) ആണ് രോഗം സ്വീകരിച്ചിട്ടു ള്ളത്.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികി ത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീക രിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീ കരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 142 പേരായി. നില വില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8078 പേര്‍ വീടു കളിലും 106 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 49 പേര്‍ മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും 10 പേര്‍ സ്ത്രീകളുടെ യും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8250 പേര്‍ നിരീക്ഷണത്തിലുണ്ട്.ആശുപത്രിയി ലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനയ്ക്കായി ഇതുവരെ അയച്ച 7957 സാമ്പിളുകളില്‍ ഫലം വന്ന 6640 നെഗറ്റീവും 154 എണ്ണം പോസിറ്റീ വാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 48264 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 40014 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9759 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.