പാലക്കാട്:ജില്ലയില്‍ കൂടുതലായി കോവിഡ് 19 കേസ്സുകള്‍ റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്ന ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ഒറ്റപ്പാലം, അമ്പല പ്പാറ മേഖലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ പ്രദേശങ്ങളില്‍ കച്ച വട സ്ഥാപനങ്ങളിലും മറ്റും ആളുകള്‍ ശാരീരിക അകലം പാലിക്കാ തെ ഇടപാടുകള്‍ നടത്തുകയും  ക്വാറന്റൈനിലുള്ള വ്യക്തികള്‍ താമസിക്കുന്ന വീടുകളിലുള്ളവര്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കച്ചവട സ്ഥാപന ങ്ങളിലും റേഷന്‍ കടകളിലും ഉപഭോക്താക്കളും കച്ചവടക്കാരും നിര്‍ബദ്ധമായും ശാരീരിക അകലം പാലിച്ചുകൊണ്ടായിരിക്ക ണം ഇടപാടുകള്‍ നടത്തേണ്ടതെന്ന് ഡി.എം.ഒ  അറിയിച്ചു.

ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടിലുള്ളവര്‍ ക്വാറ ന്റൈന്‍ കാലാവധി കഴിയുന്നതുവരെ പുറത്തേയ്ക്ക് പോകാന്‍ പാടില്ല. അടച്ചിടല്‍ ( കണ്ടൈന്‍മെന്റ് ) പ്രഖ്യാപിച്ചിട്ടുള്ള മേഖല കളിലുള്ളവര്‍ കര്‍ശനമായും ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!