തൃക്കടീരി:ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മലയാള സിനിമ കണ്ടാണ് സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്ന ഇലക്ക്‌ട്രോണിക്ക് വീല്‍ ചെയ റിനെപ്പറ്റി ഓട്ടിസം ബാധിച്ച് വികലാംഗരായ ഉനൈസും അന്‍സാ ബും അറിയുന്നത്.തങ്ങള്‍ക്കെന്നും പ്രചോദനവും പിന്തുണയും നല്‍കിയിരുന്ന പി.കെ.ശശി എംഎല്‍എയോട് ഇക്കാര്യം അവര്‍ അറിയിച്ചു.ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ ഇത്തരമൊരാവ ശ്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹമത് മുഖ്യമന്ത്രി പിണറായി വിജ യന്റേയും ആരോഗ്യ വകുപ്പു മന്ത്രി ഷൈലജ ടീച്ചറുടേയും ശ്രദ്ധയി ല്‍ പെടുത്തി.തുടര്‍ന്നാണ് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന 1,28,000 രൂപ വിലയുള്ള വീല്‍ചെയറുകള്‍ രണ്ടു പേര്‍ക്കും അനുവ ദിച്ചത്. സാമൂഹ്യസുരക്ഷാ മിഷന്റെ അംഗപരിമിതര്‍ക്ക് ചലന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ”വി കെയര്‍” പദ്ധതിയിലുള്‍പ്പെടുത്തി യാണ് ഇലക്ക്‌ട്രോണിക്ക് വീല്‍ചെയറുകള്‍ അനുവദിച്ചിട്ടുള്ളത്. എല്ലാവിധ ചലനസൗകര്യവുമുള്ള വീല്‍ ചെയറിന് 5 വര്‍ഷത്തെ വാറന്റിയുണ്ട്.
ഒരു പൂവ് ചോദിച്ച തങ്ങള്‍ക്ക് പി.കെ.ശശി എംഎല്‍എ ഒരു പൂക്കാ ലം തന്നെയാണ് സമ്മാനിച്ചതെന്നും ഈ മുഖ്യമന്ത്രിയും എംഎല്‍എ യും തങ്ങളുടെ ഭാഗ്യമാണെന്നും ഉനൈസും അന്‍സാബും പറഞ്ഞു. തങ്ങളുടെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ലേക്ക് സംഭാവനയായി ഇരുവരും എംഎല്‍എയെ ഏല്‍പ്പിച്ചു. സാക്ഷ രതമിഷന്റെ തുല്യതാ പഠനപദ്ധതി വഴി പഠനം നടത്തുന്ന ഇരുവര്‍ ക്കും പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിന് സാങ്കേതികതടസ്സം നേരിട്ടപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തി പരീക്ഷ എഴുതാന്‍ സഹായിച്ചതും എംഎല്‍എ ആയിരുന്നു. ഇരുവരും നല്ല മാര്‍ക്കോടെ പാസായി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെര്‍പുളശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെട്ടിടോദ്ഘാടനത്തിനെത്തിയപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തത് സാമൂഹ്യമാധ്യമ ങ്ങളില്‍ വൈറലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃക്കടീരിയിലെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസി ഡന്റ് നാരായണന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുട്ടികൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.