മണ്ണാര്‍ക്കാട്: തദ്ദേശീയ മേഖലയിലെ വനിതകളില്‍ സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കു ന്നതിനും മെച്ചപ്പെട്ട ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ നടപ്പാക്കുന്ന കെ-ടിക് പദ്ധതി വഴി സംരംഭ രൂപീകരണം ഊര്‍ജിതമാകുന്നു. സംസ്ഥാനത്ത് നിലവില്‍ 194 സംരം ഭങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ സേവന മേഖലയില്‍ 97 സംരംഭങ്ങളും ഉല്പാദന മേഖല യില്‍ 71 സംരംഭങ്ങളും നിര്‍മാണ മേഖലയില്‍ 26 സംരംഭങ്ങളുമാണുള്ളത്.
പെറ്റ് ഷോപ്പ്, ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണം, കൂണ് ഉല്പന്നങ്ങള്, ബേക്കറി യൂണിറ്റ്, കോഫി ഷോപ്പ്, ബാഗ് നിര്‍മാണം, മത്സ്യക്കൃഷി, തേനീച്ച വളര് ത്തല്, ആട്, പശു വളര്‍ത്തല്‍, നേന്ത്രന്-കുരുമുളക് കൃഷി, കുട നിര്‍മാണം, പെര്‍ഫ്യൂം നിര്‍മാ ണം, അലങ്കാര മത്സ്യക്കൃഷി, ഫാഷന്‍ ഡിസൈനിങ്ങ്, എബ്രോയ്ഡറി, ആഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് സംരംഭങ്ങള്‍. ഉല്പന്ന വിപണനവും ഊര്‍ജിതമാണ്. നിലവില്‍ എല്ലാ സംരംഭകര്‍ക്കും മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നുമായി 500 പേരെ ഗുണഭോക്താക്കളായി തിര ഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ ഉപജീവന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും നല്കി. ഇതില്‍ ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാ ക്കിയ ഇരുനൂറോളം പേര്‍ക്ക് സാമ്പത്തിക പിന്തുണയടക്കം ലഭ്യമാക്കിയിരുന്നു. ഇവരാണ് നിലവി ല്‍ കാര്‍ഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ സംരംഭങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലനം ജില്ലകളില്‍ നടന്നു വരികയാ ണ്. കര്‍ഷക സംഘങ്ങളുടെ രൂപീകരണവും ഊര്‍ജിതമാണ്.
