മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മദ്യ വ്യവസായ മേഖലയെ അക്രമ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് എം ഗിരീഷ് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് സി.പി.എം.- സി.എം.പി. സംഘടനകള്‍ നടത്തിയ അക്രമങ്ങള്ക്കെതി രെ പൊലിസ് നടപടി കൈക്കൊള്ളണം. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരു ക്കണമെന്നും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ മാനേജ്മെന്റ് തൊഴിലാളി സംഘട നകളുമായി ആലോചിച്ച് നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ഷാപ്പിലെ പരിക്കേറ്റ തൊഴിലാളികളെയും അദ്ദേഹം സന്ദര്‍ശിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് ചെത്തല്ലൂര്‍, മദ്യ വ്യവസായ മസ്ദൂര്‍ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എന്‍ പ്രഭാകരന്, മേഖല പ്രസിഡന്റ് എം.കെ വിജയന്, സെക്രട്ടറി രാജേഷ് അലനല്ലൂര്‍, ഷിജു, ഉണ്ണികൃഷ്ണന്, സന്തോ ഷ്, സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
