നവജാത ശിശു സംരക്ഷണവും പോഷകാഹാരവും ഉറപ്പുവരുത്താന്‍ ശക്തമായ നടപടികളുമാ യി ആരോഗ്യവകുപ്പ്
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിലവിലുള്ള തസ്തികകള്‍ക്ക് പുറമെ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുരോഗ വിദഗ്ധര്‍, സ്ത്രീരോഗ വിദഗ്ധര്‍ അനസ്തേഷ്യോ ളജിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടര്‍മാരെയാണ് നിയമിക്കുക. നവജാതശിശു പരിചരണം, എമര്‍ജന്‍സി ഓപ്പറേഷന് തിയേറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ബ്ലോക്ക് നബാര്‍ഡിന്റെ സഹാ യത്തോടെ നിര്‍മ്മിക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി യും സ്പോക് ആന്‍ഡ് ഹബ് രീതിയില്‍ പ്രവര്‍ത്തിക്കും. രണ്ട് ആശുപത്രികളിലെയും ശിശുരോഗ വിദഗ്ധര്‍ തമ്മില്‍ ആശയവിനിമയം നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാ നം. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ റേഡിയോളജിസ്റ്റിന്റെ സേവനം എല്ലാ ആഴ്ചയിലും കോട്ട ത്തറ ആശുപത്രിയില്‍ ഉറപ്പുവരുത്തി കൊണ്ട് റേഡിയോളജി വിഭാഗം ശക്തമാക്കും. പീഡിയാ ട്രിക് ആംബുലന്‍സ് സംവിധാനം ഉറപ്പുവരുത്തും. തൃശ്ശൂര്‍ മെഡിക്കല്‍ കോളജുമായി ചേര്‍ന്ന് നിയോനാറ്റല്‍ പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റ് വിപുലമാക്കും. ഫീല്‍ഡ് സ്റ്റാഫിന്റെ എണ്ണം വര് ധിപ്പിക്കുമെന്നും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയി ച്ചു.
പട്ടികജാതി -പട്ടികവര്‍ഗ വകുപ്പ് നടപ്പിലാക്കുന്ന ജനനി ജന്മ രക്ഷാ പദ്ധതിയുടെ ഭാഗമായി 2000 രൂപ നല്‍കുന്നതിന് പകരം ഗര്‍ഭിണികള്‍ക്ക് പാകം ചെയ്ത ഭക്ഷണം നല്കുന്ന കാര്യം പരിഗണി ക്കും. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്യും. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ജില്ലാ കലക്ടര്‍ സുധീര്‍ കെ, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ബിന്ദു തോമസ്, വിദഗ്ധ സമിതി അംഗങ്ങളായ ഡോ.വി.എച്ച് ശങ്കര്‍, ഡോ. ഐ റിയാസ്, ഡോ. സി.ആര് രശ്മി, ഡോ. എസ് ലക്ഷ്മി, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന് ജോണ്‍, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
