വിദഗ്ധ ഡോക്ടര്‍മാര്‍ അട്ടപ്പാടിയില്‍ ക്യാംപ് ചെയ്തുള്ള പഠനം തുടങ്ങി
അഗളി: അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകള്‍ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരന് ഇന്ന് അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന് കോട്ടത്തറ ട്രൈബല്‍ സ്പെ ഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിക്കുന്ന മന്ത്രി ആരോഗ്യവകുപ്പ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും. തുടര്‍ന്ന് 11ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും. ഇവി ടെ ആരോഗ്യപ്രവര്‍ത്തകരുമായും യോഗം ചേര്‍ന്ന് മേഖലയിലെ ആരോഗ്യപ്രശ്നങ്ങളും ചികി ത്സാ സംവിധാനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദമായി അവലോകനം ചെയ്യും. അടി സ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആരോഗ്യവകുപ്പ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന് പറഞ്ഞു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും വിദഗ്ധസംഘങ്ങളെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്തുള്ള പഠനത്തിനായി സംഘം വ്യാഴാഴ്ച അട്ടപ്പാടിയിലെത്തി. സംസ്ഥാന ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. ഹരികുമാര്‍, ദേശീയ ആരോഗ്യദൗത്യത്തിന്റെ മാതൃ-ശിശു ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ജോയ് ജോണ്‍, ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലിപ്സി പോള്‍ എന്നിവരാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിയോഗിച്ച സംഘത്തിലുള്ളത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഏഴ് വിദഗ്ധ ഡോക്ടര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ്.ഐ, തിരുവനന്തപുരം മെഡി ക്കല്‍ കോളേജിലെ ജനറ്റിക്സ് വിഭാഗം പ്രൊഫസര്‍ ഡോ. ശങ്കര്‍ വി.എച്ച്, പീഡിയാട്രിക് കാര്‍ഡി യോളജി വിഭാഗം പ്രൊഫസര്‍ ഡോ. ലക്ഷ്മി എസ്, പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം അസോസി യേറ്റ് പ്രൊഫസര്‍ ഡോ.പ്രശാന്ത് കെ.എസ്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നിയോനാറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഫെബി ഫ്രാന്‍സിസ്, കൊല്ലം മെഡിക്കല്‍ കോളേജി ലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നെറ്റോ ജോര്‍ജ്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രശ്മി. സി.ആര്. എന്നിവരാണ് സംഘത്തിലുള്ളത്.
അട്ടപ്പാടിയിലെ ഊരുകള്‍, ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. മേഖല യിലെ മുഴുവന്‍ ഗര്‍ഭിണികളെയും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയും നേരിട്ട് പരിശോ ധിച്ച് ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കും. 2026-ല്‍ അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്ത നവജാതശിശു, ശിശു, ബാലമരണങ്ങള്‍ വിശദമായി പരിശോധിച്ച് മരണങ്ങളുടെ ഓഡിറ്റും നടത്തും. മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും പോഷക പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തും.
വിശദമായ പരിശോധനയ്ക്കും പഠനത്തിനും ശേഷം വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടു ത്തിയ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.അട്ടപ്പാടിയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും മിക ച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ശിശുമരണങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി ആവര് ത്തനം തടയുന്നതിനും അടിയന്തരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ഇടപെടലുകള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
