മണ്ണാര്‍ക്കാട്: കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി)യുടെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഗതാഗത വകുപ്പ് മന്ത്രിയുമായ സി.പി ജോണ്‍ നിര്‍വഹിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. സംസ്ഥാന സെക്രട്ടറി പി.കെ ശശി ഉള്‍പ്പടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സി.പി.എമ്മിന്റെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പാര്‍ട്ടിക്ക് പുറത്തുവന്നവരുള്പ്പെട്ട പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായാണ് ഈ മുന്നേറ്റം. സി.എം.പിയുടെ സം സ്ഥാനത്തെ ഏറ്റവും ശക്തമായ ജില്ലാ ഘടകങ്ങളിലൊന്നായി പാലക്കാട് മാറിക്കഴിഞ്ഞു. അട്ടപ്പാ ടി ഏരിയ കണ്‍വെന്‍ഷനിലടക്കം നിരവധി ആളുകള്‍ പാര്‍ട്ടിയോടൊപ്പം ചേര്ന്നുവരുന്നുണ്ടെ ന്നും നേതാക്കള്‍ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം മനുഷ്യസ്നേഹത്തിന്റെ മാതൃകയായി പാര്‍ട്ടിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനത്തോടൊപ്പം ‘ഹെല്‍ത്ത് ഡെസ്ക്’ സംവിധാനവും ഇന്ന് നിലവില്‍ വരും. പാവപ്പെട്ട രോഗികള്‍ക്ക് ഉന്നതമായ ചികിത്സ ലഭ്യമാക്കുന്നതിനും പരമാവധി ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും ആവശ്യമായ വഴികാട്ടിയാകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ഓഫിസ് ഉദ്ഘാടനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനം ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് കോടതിപ്പടി വഴി കുടു ബില്‍ഡിങ് പരിസരത്ത് സമാപിക്കും.തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ഉണ്ണികൃഷ്ണന് മാസ്റ്റര്‍, എ.അഷ്റഫ്, ഷഹന കല്ലടി, നൗഫല്‍ മണലടി, അബൂബക്കര്‍ നാലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
